രഹാനെയുടെ മാസ്റ്റർക്ലാസ് പവർഫുൾ ഷോട്ട്!! ഈഡൻ ഗാർഡൻസ് കോരിത്തരിച്ചു

ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാർ കുറിച്ചത്. ഋതുരാജ് ഗെയ്ക്വാദ് (35) മടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ 73 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചു.

തുടർന്ന് അജിങ്ക്യ രഹാനെ ക്രീസിൽ എത്തിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്കോർബോർഡ് അതിവേഗം ചലിക്കാൻ ആരംഭിച്ചു. ഓപ്പണർ ഡെവൺ കോൺവെ (56) അർദ്ധ സെഞ്ച്വറി നേടി പുറത്തായതിന് പിന്നാലെ, ശിവം ഡ്യൂബെക്കൊപ്പം (50) രഹാനെ മികച്ച ഒരു ഇന്നിങ്സ് പുറത്തെടുത്തു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട അജിങ്ക്യ രഹാനെ 244.83 സ്ട്രൈക്ക് റേറ്റോടെ 71* റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു.

മത്സരത്തിൽ രഹാനെ തൊടുത്തുവിട്ട പല ഷോട്ടുകളും കണ്ട് ആരാധകർ അമ്പരന്നുപോയി എന്ന് തന്നെ വേണം പറയാൻ. കെജ്രോളിയ എറിഞ്ഞ ഇന്നിങ്സിന്റെ 18-ാം ഓവറിലെ അവസാന ബോൾ, രഹാനെ ബൗണ്ടറി ലൈൻ കടത്തിയ ഷോട്ട് അതിമനോഹരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതാണ്. ഇന്നിങ്സിൽ ആകെ 5 സിക്സുകൾ പറത്തിയ രഹാനെ, 6 ഫോറും പായിച്ചു. ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ നിരവധി നേട്ടങ്ങളും രഹാനെ നേടുകയുണ്ടായി.

ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ആണ് രഹാനെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടൽ ആണ് എന്ന് നേടിയിരിക്കുന്നത്. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് ആണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഇന്നത്തെ ഇന്നിങ്സിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആകെ നേടിയത് 18 സിക്സുകൾ ആണ്.

Rate this post