റയൽ മാഡ്രിഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ച തകർപ്പൻ ഫ്രീകിക്ക് ഗോളുമായി ഡേവിഡ് അലാബ |David Alaba

ഇന്നലെ രാത്രി പവർ ഹോഴ്‌സ് സ്റ്റേഡിയത്തിൽ അൽമേരിയയെ 2-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ല ലീഗ്‌ സീസണിന് മിന്നുന്ന തുടക്കം കുറിച്ചു.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചായിരുന്നു റയലിന്റെ ജയം.

“വളരെ ലളിതമായ പ്രതിരോധ പിഴവ് കാരണം ഇത് കഠിനമായ ഗെയിമായി മാറി. പക്ഷേ, പിന്നീട് ഞങ്ങൾ മെച്ചപ്പെട്ടു. ഞങ്ങൾക്ക് ധാരാളം കോർണറുകളും അവസരങ്ങളും ലഭിച്ചു, തുടർന്ന് ഗോളുകൾ ലഭിച്ചു” കളിയെ സംഗ്രഹിച്ചുകൊണ്ട് കാർലോ ആൻസലോട്ടി പറഞ്ഞു.തന്റെ കളിക്കാർ മത്സരത്തിൽ തിരിച്ചടിച്ച രീതിയിൽ കാർലോ ആൻസലോട്ടി സന്തുഷ്ടനായിരുന്നു. പകരക്കാരനായി വന്നു ആദ്യ ടച്ചിൽ തന്നെ ഫ്രീ കിക്കിൽ നിന്നും ഗോൾ നേടിയ ഡേവിഡ് അലാബയെയും ആൻസെലോട്ടി പ്രശംസിച്ചു.

പുതുതായി പ്രമോട്ടുചെയ്‌ത എതിരാളികൾക്കെതിരെ ലാർജി റമസാനിയുടെ ആദ്യ ഗോളിന് കാർലോ ആൻസലോട്ടിയുടെ ടീം പിന്നിലായി, പക്ഷേ മണിക്കൂറിന് തൊട്ടുപിന്നാലെ ലൂക്കാസ് വാസ്‌ക്വസ് സമനില പിടിച്ചു.അൽമേരിയയുടെ പവർ ഹോഴ്‌സ് സ്റ്റേഡിയത്തിൽ മത്സരത്തിൽ 15 മിനിറ്റ് ശേഷിക്കെ റയലിന്റെ വിജയ ഗോളെത്തി.ലൂക്കാ മോഡ്രിച്ചിനെ ഫൗൾ ചെയ്തത്തിന് റയലിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിക്കുകയും ചെയ്തു.മെൻഡിക്ക് പകരക്കാരനായി ഇറങ്ങിയ അലാബക്കാണ് ബെൻസിമയെയും ക്രൂസിനെയും മറികടന്ന് ഫ്രീകിക്ക് എടുക്കാനുള്ള അവസരം ലഭിച്ചത്. ആ അവസരം മുതലാക്കിയ ഓസ്ട്രിയൻ ആദ്യ ടച്ചിൽ തന്നെ ഗോളാക്കി റയലിനെ വിജയത്തിലെത്തിച്ചു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ കപ്പിലും അലാബ ഗോൾ നേടിയിരുന്നു.കഴിഞ്ഞ സീസണിലെ രണ്ടാം ടയർ കിരീടം നേടിയ അൽമേരിയ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ലാ ലിഗയിലേക്ക് മടങ്ങിയെത്തിയത്.2008 ന് ശേഷം ആദ്യമായി ഈ സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയേക്കുമെന്ന് തോന്നിച്ചെങ്കില് ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയത്.