❝അലാബ ഇനി റയൽ മാഡ്രിഡ് പ്രതിരോധത്തിന് കരുത്ത് പകരും❞

ബയേൺ മ്യൂണിക്കിന്റെ ഓസ്ട്രിയൻ താരം ഡേവിഡ് അലാബ ഇനി സ്പാനിഷ് ടീം റയൽ മാഡ്രിഡുമായി ഔദ്യോഗികമായി കരാർ ഒപ്പുവെച്ചു. 5 വർഷത്തെ കരാറാണ് താരത്തിന് റയൽ നൽകിയത്. യൂറോ 2021 കഴിയുന്നതോടെ താരത്തെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും. ബയേൺ മ്യൂണിക്കിനൊപ്പം ഒരു ദശകത്തിലേറെ ചെലവഴിച്ചതിന് ശേഷം ഒരു സ്വതന്ത്ര ഏജന്റായി മാറിയതിനു ശേഷമാണ് താരം ലാ ലിഗ ഭീമന്മാരുമായി ഒപ്പുവെച്ചത്. അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് ലിഗ കിരീടം അടിയറവു വെച്ചതും ,ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ചെൽസിയോട് പരാജയപ്പെടുകയും ചെയ്തതോടെ നിരാശാജനകമായ സീസണായിരുന്നു റയൽ മാഡ്രിഡിന്റെ. അടുത്ത സീസണിൽ വലിയൊരു മാറ്റം കൊണ്ട് വരാനുള്ള ആദ്യ പടിയായാണ് അലാബയുടെ ട്രാൻസ്ഫർ.

2010 മുതൽ ബയേൺ ആദ്യ ടീമിൽ കളിച്ച 28 കാരൻ 431 മത്സരങ്ങളിൽ നിന്നും 33 ഗോളുകളും 55 അസിസ്റ്റുകൾ നേടി .10 ബുണ്ടസ്ലിഗ കിരീടങ്ങൾ, ആറ് ജർമ്മൻ കപ്പുകൾ, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അടക്കം 27 കിരീടങ്ങൾ നേടിയിട്ടുണ്ട്.2008 ൽ ബയേണിന്റെ യൂത് ടീമിലൂടെ കരിയർ തുടങ്ങിയ ഓസ്ട്രിയ ഡിഫെൻഡർ ഇത് അലയൻസ് അരീനയിൽ തന്റെ അവസാന സീസണവുമെന്നു ഫെബ്രുവരിയിൽ പ്രഖ്യാപിചിരുന്നു.2010 ഫെബ്രുവരിയിൽ ഗ്രീതർ ഫുർത്തുമായുള്ള ഡി.എഫ്.ബി-പോക്കൽ മത്സരത്തിലാണ് ആദ്യമായി ബയേണിന്റെ സീനിയർ ടീമിൽ ഇടം നേടിയത്.


അക്കാലത്തെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അലാബ മാറി. ആ മത്സരത്തിൽ ഫ്രാങ്ക് റിബറിക്ക് ഒരു ഗോൾ നേടാൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. അരങ്ങേറ്റം കുറിക്കുമ്പോൾ ഓസ്ട്രിയന് 17 വയസും ഏഴു മാസവും 18 ദിവസവും ആയിരുന്നു പ്രായം. ഇപ്പോൾ യുവതാരം ജമാൽ മുസിയാല ഈ റെക്കോർഡ് തകർത്തിരുന്നു.

ക്ലബ്ബുമായി കരാർ അവസാനിക്കുന്ന ക്യാപ്റ്റൻ സെർജിയോ റാമോസ് കര വിപുലീകരണത്തിൽ ചർച്ചകൾ അതികം മുന്നോട്ട് പോയിട്ടില്ല, മറ്റൊരു ഡിഫൻഡർ റാഫേൽ വരാനെ ക്ലബ് വിടും എന്ന മാധ്യമ റിപ്പോർട്ടുകൾ പ്സുറത്തു വന്നിരുന്നു.അത്കൊണ്ട് തന്നെ ലോക നിലവാരമുള്ള ഒരു ഡിഫെൻഡറെ റയലിന് വളരെ അത്യാവശ്യമാണ്. ഒരു ലെഫ്റ്റ് ബാക്കായി കരിയർ തുടങ്ങിയ അലാബ കുറച്ച സീസണുകളിലായി സെൻട്രൽ ഡിഫെൻസിലാണ് കളിക്കുന്നത്. ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ റോളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്ത സീസണിൽ സെർജിയോ റാമോസിനൊപ്പം അലാബ കളിക്കുമോ അതോ വെറ്ററൻ സെന്റർ ബാക്കിന് പകരക്കാരനാവുമോ എന്ന് കണ്ടറിയണം.