❝ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ എടികെ മോഹൻ ബഗാൻ❞| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വലിയ പങ്കാണ് വഹിച്ചത് . പ്രതിരോധത്തിൽ ലെസ്‌കോവിച്ചും മിഡ്ഫീൽഡിൽ ലൂണയും മുന്നേറ്റത്തിൽ ഡയസ് -വസ്ക്വസ് സഖ്യവും മിന്നുന്ന പ്രകടനമാണ് നടത്തിയത്.

ഇതിൽ പരിശീലകൻ ഇവാനോടപ്പം ലൂണയും ലെസ്‌കോവിച്ചും അടുത്ത ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസിന്റെ സേവനം മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നഷ്ടമാകും.പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം 30 കാരനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്. എടികെ മോഹൻ ബഗാൻ.ചെല്‍സിയുടെയും സ്പാനിഷ് ലാ ലിഗ ക്ലബ്ബായ അത് ലറ്റിക്കോ മാഡ്രിഡിന്റെയും മുന്‍ താരമായ ഡിയേഗൊ കോസ്റ്റയെ സ്വന്തമാക്കാന്‍ എ ടി കെ മോഹന്‍ ബഗാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരമായ വാസ്‌ക്വെസിന്റെ പിന്നാലെ എ ടി കെ മോഹന്‍ ബഗാന്‍ ശക്തമായി രംഗത്തുള്ളത്.

എടി കെ പരിശീലകൻ ജുവാൻ ഫെറാൻഡോ സ്പെയിൻകാരനോട് അഗാധമായ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. 30 കാരനായ സ്പാനിഷ് സ്‌ട്രൈക്കർക്കായി കൂടുതൽ ചർച്ചകൾ നടത്താനുള്ള ഒരുക്കത്തിലാണ് എടികെ. അടുത്ത സീസണിന് മുന്നോടിയായി ATK മോഹൻ ബഗാൻ തങ്ങളുടെ ആക്രമണ വിഭാഗത്തിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നുണ്ട്.അതിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറെ കൊൽക്കത്തൻ ക്ലബ് നോട്ടമിടുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് അൽവാരോ വാസ്‌ക്വസ് ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്. നീണ്ട 6 വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ഇവാൻ വുകോംനോവിച്ചിന് കീഴിൽ വാസ്ക്വസ് നിർണായക പങ്ക് വഹിച്ചു.23 ഐഎസ്എൽ മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നെടുകയും രണ്ടു അസ്സിസ്റ്റ് നൽകുകയും ചെയ്തു.വാസ്‌ക്വസിന്റെ കരാർ നീട്ടാനുള്ള ഉദ്ദേശവും ബ്ലാസ്റ്റേഴ്‌സ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യം നോക്കുമ്പോൾ സ്പാനിഷ് താരം ക്ലബ് മാറാൻ തീരുമാനിക്കുന്നതായി തോന്നുന്നു.

കഴിഞ്ഞ സീസണിൽ വാസ്‌ക്വസ് കേരളത്തിലെത്തിയെങ്കിലും സ്‌ട്രൈക്കറെ ആദ്യം സ്‌കൗട്ട് ചെയ്‌ത് ലക്ഷ്യമിട്ടത് എഫ്‌സി ഗോവയായിരുന്നു. കഴിഞ്ഞ സീസണിൽ വാസ്‌ക്വസിന് ഇന്ത്യയിലേക്ക് വരാമെന്ന 100% ഉറപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകളും അദ്ദേഹം പരിഗണിക്കുകയായിരുന്നു. അതുകൂടി കണക്കിലെടുത്താണ് മറ്റൊരു താരവുമായി മുന്നേറാൻ ഗോവ തീരുമാനിച്ചത്.എന്നാൽ ഈ സീസണിൽ എഫ്‌സി ഗോവ വീണ്ടും താരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എടികെ മോഹൻ ബഗാൻ മുന്നേറ്റനിരയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, അൽവാരോ വാസ്‌ക്വസിന്റെ കൂട്ടിച്ചേർക്കൽ കൊൽക്കത്ത ജയന്റ്‌സിന് മികച്ച സൈനിംഗ് ആയിരിക്കും. മുൻ സ്‌പോർട്ടിംഗ് ഗിജോൺ ഫോർവേഡ് ഒമ്പതാം നമ്പറിൽ കാലികകനുള്ള അവതരിപ്പിക്കാനുള്ള തന്റെ നിലവാരം തെളിയിച്ചു കഴിഞ്ഞതാണ് . തന്റെ ഉജ്ജ്വലമായ ഹോൾഡ്-അപ്പ് പ്ലേ, പാസിംഗും ഷൂട്ട് ചെയ്യാനുള്ള കഴിവും കൊണ്ട് വാസ്‌ക്വസ് എടികെ മോഹൻ ബഗാനിൽ ഇറങ്ങുകയാണെങ്കിൽ തീർച്ചയായും എതിർ ടീമുകൾക്ക് അത് ഒരു ഭീഷണിയാകും.