15 വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തത് ആവർത്തിച്ച് അലജാൻഡ്രോ ഗാർനാച്ചോ |Alejandro Garnacho

കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ ഇഞ്ചുറി ടൈം ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു.ക്രാവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-2ന് ജയിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലെജാൻഡ്രോ ഗാർനാച്ചോയാണ് വിജയഗോൾ നേടിയത്.

അർജന്റീനിയൻ യുവതാരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ കൂടിയാണിത്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ലീഡ് നൽകി.ആദ്യ പകുതി അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന്റെ ലീഡ് നിലനിർത്തി. മത്സരത്തിന്റെ 61-ാം മിനിറ്റിൽ ഡാനിയൽ ജെയിംസിലൂടെ ഫുൾഹാം സമനില പിടിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാനിയൽ ജെയിംസിന്റെ ഗോളും കൗണ്ടർ അറ്റാക്കിന്റെ ഫലമായാണ് പിറന്നത്. 90 മിനിറ്റുകൾ പിന്നിട്ടപ്പോൾ മത്സരം 1-1ന് സമനിലയിലായി. 3 മിനിറ്റായിരുന്നു മത്സരത്തിൽ അനുവദിച്ച ഇഞ്ചുറി ടൈം. 90+3-ാം മിനിറ്റിൽ അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോൾ യുണൈറ്റഡ് ആരാധകരെ ആവേശത്തിലാഴ്ത്തി.

ക്രിസ്റ്റ്യൻ എറിക്സന്റെ അസിസ്റ്റിലാണ് ഗാർനാച്ചോ ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മുമ്പ് 2007-ൽ സമാനമായ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രാവൻ കോട്ടേജിൽ സമാനമായ വിജയ ഗോൾ നേടിയിരുന്നു.അന്ന് ക്രിസ്റ്റ്യാനോ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചതുപോലെ, ഗാർനാച്ചോ കഴിഞ്ഞ രാത്രി യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചു. വിജയ ഗോൾ നേടിയ ശേഷം, ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഐതിഹാസികമായ ആഘോഷം അലജാൻഡ്രോ ഗാർനാച്ചോ നടത്തി.EFL കപ്പിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരായ റെഡ് ഡെവിൾസിന്റെ നാടകീയമായ 4-2 വിജയത്തിൽ പകരക്കാരനായി ഇറങ്ങിയ 18 കാരൻ നിർണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിലും ഗാർനാച്ചോ ഗോൾ നേടിയിരുന്നു.ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നും വന്ന് ക്രിസ്ത്യാനോയെ ആരാധിക്കുന്ന ഗാർനച്ചോയെ യൂണൈറ്റഡിന്റേയും അര്ജന്റീനയുടെയും ഭാവി താരമായാണ് കണക്കാക്കുന്നത്. റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം പരിശീലനം നേടിയ അപൂർവ യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് 18 കാരൻ.യൂറോപ്പ ലീഗിൽ ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തു.യുണൈറ്റഡിന്റെ അക്കാദമിയിൽ നിന്ന് വളർന്ന ഗാർനാച്ചോ തന്റെ ഉയർന്ന നിലവാരം മത്സരത്തിൽ കാണിച്ചു തരുകയും ചെയ്തു. യുണൈറ്റഡ് ടീമിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് 18 കാരൻ പുറത്തെടുത്തത്.

Rate this post