❝ എന്റെ തലയിലെ 🤕🚫 ആ പാടുകൾ എന്റെ 💪അഭിമാനമാണ്, ഞാനെന്തിന് മറച്ചു വെക്കണം…❞ 🇧🇷 ബ്രസീലിയൻ രക്തമല്ലേ വന്ന വഴി മറക്കാൻ പറ്റില്ലല്ലോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ക്യാമറ സൂം ഇൻ ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ അലക്സ് ടെല്ലസിന്റെ തലയിൽ ഒരു മുറിവ് ശ്രദ്ധിച്ചിരിചിരുന്നു. ടെല്ലസിന്റെ തലയിലെ വടുക്കൾ ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കാൻ എളുപ്പമുള്ളതാണ്. അദ്ദേഹത്തിന് വേണമെങ്കിൽ മുടികൊണ്ട് തന്റെ തലയിലെ പാട് മറക്കാമായിരുന്നു. പക്ഷെ ബ്രസീലിയൻ അത് മറച്ചു വെക്കുന്നതിനു പകരം അതിൽ അഭിമാനം കൊള്ളുകയാണ്.“അവ എന്റെ കഥയെയും കരിയറിനെയും പ്രതീകപ്പെടുത്തുന്നു,” എന്നാണ് ടെല്ലസ് ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.

2013 ൽ 19 വയസ്സുള്ളപ്പോൾ തന്റെ ജന്മനാടായ ബ്രസീലിൽ ഗ്രെമിയോയ്ക്കായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ പാടുകൾ വരുന്നത്. 2013 ൽ ബ്രസീലിയൻ ക്ലോസിക്കയിൽ , ഗ്രേമിയോ ഇന്റർനാഷണലിനെ നേരിടുമ്പോഴാണ് അലക്സ് ടെല്ലസിന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റത്.ഇന്റർനാഷണലിനെതിരെയുള്ള മത്സരത്തിൽ എതിർ പ്രതിരോധക്കാരൻ ഗബ്രിയേലിനെതീരെ വായുവിൽ ഉയർന്നു പൊങ്ങി ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ തലകൾ കൂട്ടിയിടിക്കുകയായിരുന്നു.


കൂട്ടിയിടിയുടെ ഭാഗമായി ടെല്ലസിന്റെ മൂക്ക്, കവിൾത്തടം, കണ്ണ് എന്നിവക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും മെറ്റൽ പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിച്ച് മുഖം പഴയപോലെ ആക്കുകയായിരുന്നു. പരിക്കിൽ നിന്നും മുഖത്താനാവാൻ മൂന്നു മാസത്തിലധിലധികം സമയം ടെല്ലസിനു വേണ്ടി വന്നു ,കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായെങ്കിലും വളരെ മാനസിക ശക്തിയുള്ള ടെല്ലസ് കുടുംബത്തിന്റെയും, ക്ലബ്ബിന്റെയും പിന്തുണയോടെ കളിക്കളത്തിലേക്കു തിരിച്ചെത്തി.

2014 ൽ ഗ്രീമിയോ വിട്ട ടെല്ലസ് ഗലാറ്റസാരെ, ഇന്റർ മിലാൻ, പോർട്ടോ എന്നി ക്ലബ്ബുകളിൽ കഴിവ് തെളിയിച്ച ശേഷമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ 15.4 മില്യൺ ഡോളറിന് ഓൾഡ് ട്രാഫൊർഡിൽ എത്തുന്നത്.വിങ്ങുകളിലെ മികച്ച ആക്രമണവും ക്രോസ് ചെയ്യാനുള്ള കഴിവുമാണ് 28 കാരന്റെ പ്രത്യേകതകൾ. യൂണൈറ്റഡിനായി സീസണിന്റെ തുടക്കത്തിൽ ടീമിൽ ഇടം നേടിയെങ്കിലും കോവിഡ് പിടിപെട്ടതും ലൂക്ക് ഷാ മികച്ച ഫോമിലെത്തിയതും അദ്ദേഹത്തെ യുണൈറ്റഡിൽ രണ്ടാമനാക്കി മാറ്റി. കഴിഞ്ഞ വർഷം ബ്രസീൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാനുമായി ഈ ലെഫ്റ്റ് ബാക്കിന്.