❝മൂന്നാം 🏆🔥കോപ്പ സ്വന്തമാക്കാൻ
ഒരുങ്ങി 🇨🇱 ചിലിയുടെ 💥⚽ ചാവേർ ❞

ലാറ്റിനമേരിക്കൻ ഫുട്ബോൾ ശക്തികളായ ചിലി ജന്മം കൊടുത്ത ഏറ്റവും പ്രതിഭാധനനായ താരമാണ് അലക്സിസ് സാഞ്ചസ്. “എൽ നിനോ മറവില്ല” (ദി വണ്ടർ ചൈൽഡ്) എന്ന പേരിൽ അറിയപ്പെടുന്ന സാഞ്ചസ് ചിലിയുടെ ഇതിഹാസങ്ങളുടെ നിരയിലാണ് സ്ഥാനം.ചിലിയുടെ 100 വർഷത്തെ കോപ്പ അമേരിക്ക കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ചാണ് 2015 ,2016 വർഷങ്ങളിൽ കിരീടം നേടിയത്. രണ്ടു കിരീട നേട്ടത്തിലും സാഞ്ചസ് വഹിച്ച പങ്ക് പ്രശംസനീയമാണ്. 2016 ൽ ചാമ്പ്യൻഷിപ്പിലെ മികച്ച താരത്തിനുള്ള അവാർഡും താരത്തിനെ തേടിയെത്തി.അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്കയിൽ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ചിലിയുടെ മുഴുവൻ പ്രതീക്ഷകളും 32 കാരനായ ഇന്റർ മിലാൻ താരത്തിലാണ്.

ചിലിക്കു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഗോളുകൾ നേടിയതിന്റെ റെക്കോർഡും സാഞ്ചെസിന്റെ പേരിലാണ്.2011 ൽ ഇറ്റാലിയൻ ക്ലബ് ഉദിനീസില് നിന്നും ഒരു ചിലിയൻ താരത്തിന് ലഭിക്കാവുന്ന റെക്കോർഡ് തുകയ്ക്കാണ് സാഞ്ചസ് ബാഴ്സലോണയിലെത്തുന്നത്. ലയണൽ മെസ്സി, ഡേവിഡ് വില്ല എന്നിവരോടൊപ്പം ബാഴ്സ ആക്രമണത്തിന്റെ ഭാഗമായ സാഞ്ചസ് 2012-2013 ൽ ലാ ലീഗയിൽ മൂവരും കൂടി 82 ഗോളുകൾ തമ്മിൽ പങ്കിട്ടു. ഒരു വർഷത്തിന് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ സാഞ്ചസ് അവിടെയും തന്റെ മികവ് തെളിയിച്ചു.

മുന്നേറ്റ നിരയിൽ ഏത് പൊസിഷനും കളിക്കാൻ ഫോർവേഡ് സമർത്ഥനാണ്. ഡ്രിബ്ലിംഗും , ഫിനിഷിങ്ങും , വേഗതയുമെല്ലാം ഏതൊരു പരിശീലകന്റെയും പ്രിയപ്പെട്ടത് താരമാക്കി മാറ്റി. ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങുന്ന സാഞ്ചെസിന് പിച്ചിന്റെ ഏത് വശത്തുനിന്നും ഗോൾ നേടുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കാനുള്ള കഴിവുമുണ്ട്. മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്ന സാഞ്ചെസിന്റെ ലോങ്ങ് റേഞ്ച് ഷോട്ടുകൾ അപകടകരമാണ്. 2006 മുതൽ ദേശീയ ടീമിന് വേണ്ടി കളിക്കുനന് സാഞ്ചെസിന്റെ കഴിവുകൾ ചിലി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.അന്താരാഷ്ട്ര വേദിയിൽ ‘ലാ റോജ’ നേടിയ നിരവധി വിജയങ്ങളിൽ സാഞ്ചെസിന്റെ പങ്കു വലുതായിരുന്നു. വേൾഡ് കപ്പിൽ ചിലി കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും സാഞ്ചെസിന്റെ പ്രകടനങ്ങൾ വേറിട്ട് നിന്നു.


2015 ൽ കോപ്പ അമേരിക്കക്ക് ആതിഥേയത്വം വഹിച്ച ചിലി സ്വന്തം ആരധകർക്ക് മുന്നിൽ വെച്ച് ആദ്യ കിരീട ഉയർത്തി. ലോക ഫുട്ബോളിൽ ഒരു പ്രധാന ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ചിലി ചാമ്പ്യന്മാരാവുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഗോളും ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയ്‌ക്കെതിരായ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയെങ്കിലും താരത്തിന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ ടീമിന്റെ പ്രധാന താരമെന്ന നിലയിൽ കിരീട നേടുന്നതിൽ സാഞ്ചസും തന്റെ പങ്കു വഹിച്ചു. ക്വാർട്ടറിൽ ഉറുഗ്വേയെയും സെമിയിൽ പെറുവിനെയും ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അര്ജന്റീനയെയും പരാജയപ്പെടുത്തി ആദ്യ കോപ്പയിൽ മുത്തമിട്ടു.

ഒരു വർഷത്തിന് ശേഷം 2016 ൽ സാഞ്ചെസിന്റെ പ്രതിഭ ലോകത്തിനു മുന്നിൽ തെളിയിക്കാൻ സാധിച്ചു.കോപ്പയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇൻ ദ കോപ്പ അമേരിക്ക സെന്റിനാരിയോ കിരീരം വീണ്ടും ചിലി ഉയർത്തി. ഫൈനലിൽ ഒരിക്കൽ കൂടി അർജന്റീനയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ചിലി വീണ്ടും കിരീടം നേടിയത്.കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ വര്ഷം മത്സരങ്ങളിൽ സാഞ്ചസിന്റെ സ്വാധീനം അഗാധമായിരുന്നു. നിരന്തരം എതിർ പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ച സാഞ്ചസ് ചിലിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. മിക്കപ്പോഴും നിർണായക ഗോളുകൾ നേടിയ താരം ടീമെന്ന നിലയിൽ ചിലിയെ മുന്നോട്ട് കൊണ്ട് പോകുനനത്തിൽ നിർണായക പങ്കു വഹിച്ചു. ചാമ്പ്യൻഷിപ്പിൽ മൂന്നു ഗോളുകൾ നേടിയ സാഞ്ചസ്ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. സാഞ്ചെസിന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുളള പ്രതിഫലമായിരുന്നു ഈ പുരസ്‌കാരം.

45 ഗോളുമായി ചിലിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് 32 കാരൻ .136 മത്സരങ്ങളിൽ നിന്നും 39 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. അഞ്ചു വര്ഷം മുൻപ് കോപ അമേരിക്കയിൽ പുറത്തെടുത്ത മികവ് സാഞ്ചെസിന് ആവർത്തിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോപ്പയുടെ 2019 പതിപ്പിലെ മോശം പ്രകടനത്തിന് മറുപടി നല്കാൻ തന്നെയാണ് സാഞ്ചസ് ഇത്തവണ ഇറങ്ങുന്നത്.കോപ്പയിൽ അര്ജന്റീന ഉൾപ്പെട്ട ഗ്രൂപ്പിലാണ് ചിലിയുടെ സ്ഥാനം. അതിനു മുന്നോടിയായി ജൂൺ 3 ന് അർജന്റീനയ്‌ക്കെതിരെയാണ് ലോകകപ്പ് യോഗ്യതാ മത്സരം കൂടി കളിക്കേണ്ടതുണ്ട്. 2015 ലും 2016 ലും എന്ന പോലെ ഈ വർഷവും അർജന്റീനയെ മറികടക്കാനുള്ള പവർ സാഞ്ചെസിനും കൂട്ടർക്കും ഉണ്ടോ എന്നത് കണ്ടറിഞ്ഞു കാണാം .