അമേരിക്കയില്‍ നിന്ന് ആദ്യമായി ഒരു താരം ഐപിഎല്ലിലേക്ക്

ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ നിന്നുള്ള താരം ഐപിഎല്ലിൽ കളിക്കുന്നു.29 കാരനായ ഫാസ്റ്റ് ബൗളർ അലി ഖാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരിക്കുകയാണ്. തോളിനേറ്റ പരിക്ക് മൂലം ഐപിഎല്ലിൽ നിന്ന് പിന്മാറിയ ഹാരി ഗുര്‍ണേയുടെ പകരക്കാരനായാണ് കെകെആർ ഈ താരത്തെ സ്വന്തമാക്കിയത്.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്സ് ടീമിൽ അംഗമായിരുന്ന ഖാൻ, അവരുടെ സി‌പി‌എൽ കിരീടം നേടുന്നതിൽ മുഖ്യ പങ്കു വഹിച്ചു . ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ ഖാൻ നേടി. കഴിഞ്ഞ സീസണിലും ഖാൻ കെകെആറിൽ ചേരുമെന്ന് റിപോർട്ടുകൾ ഉണ്ടായെങ്കിലും സാധിച്ചിരുന്നില്ല.2018 ൽ കാനഡയിൽ വെച്ച നടന്ന ഗ്ലോബൽ ടി 20 ചാമ്പ്യൻഷിപ്പിൽ ഖാൻ മികച്ച പ്രകടനം നടത്തിയ ഖാൻ ഓൾ‌റ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയുടെ ശ്രദ്ധ പിടിച്ചുപറ്റി,ഖാനെ സി‌പി‌എല്ലിലേക്ക് കൊണ്ടുവന്ന ബ്രാവോ ആ വർഷം ഗയാന ആമസോൺ വാരിയേഴ്സിനായി 12 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ഖാൻ നേടി.

2016 ൽ ലോസ് ഏഞ്ചൽസിലെ ഓട്ടി കപ്പിനും ഐസിസി ഡബ്ല്യുസിഎൽ ഡിവിഷൻ നാലിനും ആദ്യമായി യുഎസ്എ ടീമിൽ ഖാൻ തിരഞ്ഞെടുക്കപ്പെട്ടു. സി‌പി‌എല്ലിന്റെ അരങ്ങേറ്റ മത്സരത്തിൽ ഖാൻ കുമാർ സംഗക്കാരയെ ആദ്യ പന്തിൽ പുറത്താക്കി. 2019 ഡിസംബറിൽ ഐപി‌എൽ ലേലത്തിന് പേര് രജിസ്റ്റർ ചെയ്തെങ്കിലും ആരും സ്വന്തമാക്കിയില്ല. പാകിസ്താനിലെ പഞ്ചാബിൽ ജനിച്ച അലി ഖാൻ പാകിസ്ഥാൻ സൂപ്പർ ലീഗിലും ,അഫ്ഗാൻ ടി 20 ലീഗിലും കളിച്ചിട്ടുണ്ട്.