❝ യൂറോപ്യൻ ഫുട്‍ബോളിൽ 👑⚡ ഇംഗ്ലീഷ്
ഫൈനലുകൾ 🔥⚽ഇതുവരെ ❞

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെൽസി ഫൈനലിൽ സ്ഥാനം പിടിച്ചതോടെ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു ഓൾ ഇംഗ്ലീഷ് ഫൈനലിന് അരങ്ങൊരുങ്ങുകയാണ്.മാഞ്ചസ്റ്റർ സിറ്റിയാണ് ഫൈനലിൽ ചെൽസിയുടെ എതിരാളികൾ. ഇത് അഞ്ചാം തവണയാണ് യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ നേർക്കുനേർ വരുന്നത്. രണ്ടു തവണ യൂറോപ്പ ലീഗിലും ഈ വര്ഷത്തെ ഫൈനലടക്കം മൂന്നു തവണ ചാമ്പ്യൻസ് ലീഗിലും ഇംഗ്ലീഷ് ക്ലബ്ബുകൾ വന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഇംഗ്ലീഷ് ഫൈനലുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1972 യുവേഫ കപ്പ് – ടോട്ടൻഹാം vs വോൾവ്സ്

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ആദ്യ ഇംഗ്ലീഷ് ഫൈനൽ നടന്നത് 1972 ലെ യുവേഫ കാപ്പിലാന്. ടോട്ടൻഹാം വോൾവ്സിനെ 3-2ന് തോൽപ്പിച്ച്പുതുതായി രൂപീകരിച്ച ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയികളായി. ഇരു പാദങ്ങളിലുമായി നടന്ന ഫൈനലിലാണ് ടോട്ടൻഹാം കിരീടം നേടിയത്.

2008 ചാമ്പ്യൻസ് ലീഗ് – മാഞ്ചസ്റ്റർ യുണൈറ്റഡ്‌ vs ചെൽസി

മോസ്കോയിൽ മഴയിൽ കുതിർന്ന ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ടിൽ 6-5ന് ചെൽസിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ചാമ്പ്യന്മാരായി.26 മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും ഫ്രാങ്ക് ലാം‌പാർഡ് പകുതി സമയത്തിന് മുമ്പ് ചെൽസിയെ ഒപ്പമെത്തിച്ചു.ലാം‌പാർഡും ഡിഡിയർ‌ ഡ്രോഗ്‌ബയടേയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. നിക്കോളാസ് അനൽക്കയുടെ പെനാൽട്ടി രക്ഷപെടുത്തി എഡ്വിൻ വാൻ ഡെർ സാർ മത്സരത്തിലെ ഹീറോയായി മാറി.


2019 യൂറോപ്പ ലീഗ് – ചെൽസി vs ആഴ്സണൽ

2019 ൽ ബാക്കുവിൽ നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്സണലിനെതിരെ 4-1 വിജയം നേടി ചെൽസി കിരീടം നേടി. ചെൽസിക്ക് വേണ്ടി ഈഡൻ ഹസാർഡ് രണ്ടുതവണ സ്കോർ ചെയ്തപ്പോൾ ഒലിവിയർ ജിറൂദ് , പെഡ്രോ എന്നിവർ ഓരോ ഗോളും നേടി.അലക്സ് ഇവോബി ആഴ്‌സനലിനെ ആശ്വാസ ഗോൾ നേടി.

2019 ചാമ്പ്യൻസ് ലീഗ് – ലിവർപൂൾ vs ടോട്ടൻഹാം

2019 ൽ യൂറോപ്പ ലീഗിൽ എന്നപോലെ ചാമ്പ്യൻസ് ലീഗിലും ഓൾ ഇംഗ്ലണ്ട് ഫൈനലായിരുന്നു. 2018 ൽ കൈവിട്ട കിരീടം മാഡ്രിഡിൽ ടോട്ടൻഹാമിനെ 2-0 ന് പരാജയപ്പെടുത്തി ഉയർത്തി.മുഹമ്മദ് സലാ, ഡിവോക്ക് ഒറിജി എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.