‘തോൽവിയിലും താരമായി ഡേവീസ്’: ലോകകപ്പിൽ കാനഡക്ക് വേണ്ടി ഗോൾ നേടുന്ന ആദ്യ താരമായി അൽഫോൻസോ ഡേവീസ് |Qatar 2022 |Alphonso Davies

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രോയേഷ്യ കാനഡയെ കീഴടക്കി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ക്രോയേഷ്യയുടെ ജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ നേടിയാണ് ക്രോയേഷ്യ വിജയം നേടിയത്.

ലോകകപ്പിലെ അതിവേഗ ഗോളാണ് ക്രൊയേഷ്യക്കെതിരെ കാനഡയുടെ അൽഫോൻസോ ഡേവീസ് നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ക്രൊയേഷ്യക്കെതിരെ കാനഡയുടെ ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവീസ് ആണ് ഗോൾ നേടിയത്.ബുക്കാനൻ നൽകിയ മനോഹരമായ ക്രോസ് പെനാൽറ്റി ഏരിയയിലേക്ക് ഡേവീസ് ഹെഡ് ചെയ്തു. ഫിഫ ലോകകപ്പിൽ അവർ നേടിയ കാനഡ ദേശീയ ടീമിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ കൂടിയാണിത്.

1986 ലോകകപ്പ് കളിച്ചിട്ടുള്ള കനേഡിയൻ ദേശീയ ടീം ചരിത്രത്തിൽ രണ്ടാം തവണയാണ് ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1986 ലോകകപ്പിൽ കളിച്ച 3 മത്സരങ്ങളിൽ കാനഡയ്ക്ക് ഒരു ഗോൾ പോലും നേടാനായില്ല. 2022 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കാനഡ ബെൽജിയത്തോട് 1-0ന് തോറ്റു. അതുകൊണ്ട് തന്നെ ക്രൊയേഷ്യക്കെതിരെ നേടിയ ഗോളോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ആദ്യ കനേഡിയൻ താരമായി അൽഫോൻസോ ഡേവീസ് മാറി.

ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ 1:08 മിനിറ്റിലാണ് ഡേവീസ് ഗോൾ നേടിയത്. 2022 ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. 2018 ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ 57-ാം സെക്കൻഡിൽ ഡെന്മാർക്കിന്റെ സങ്ക നേടിയതിന് ശേഷം ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയതും അൽഫോൻസോ ഡേവീസാണ്. ക്രൊയേഷ്യക്കെതിരെ അൽഫോൻസോ ഡേവീസ് തന്റെ കരിയറിലെ 13-ാം അന്താരാഷ്ട്ര ഗോൾ നേടിയെങ്കിലും ഹെഡറിലൂടെ ഡേവിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു അത്.

അൽഫോൻസോ ഡേവീസ് റെക്കോര്‍ഡ് ഗോള്‍ നേടിയെങ്കിലും രണ്ടാം തോൽവിയോടെ കാനഡ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതോടെ ഒന്നിനതിരെ നാല് ഗോളിന് ജയിച്ച ലൂക്ക മോഡ്രിച്ചും കൂട്ടരും പ്രീ ക്വാർട്ട‌ർ പ്രതീക്ഷ സജീവമാക്കി. 36-ാം മിനുറ്റില്‍ ക്രമാരിച്ചിന്‍റെ കാലിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 44-ാം മിനുറ്റില്‍ മാര്‍ക്കോ ലിവാജ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 70-ാം മിനുറ്റില്‍ ക്രമാരിച്ചിന്‍റെ വകയായി രണ്ടാം ഗോള്‍ പിറന്നു. ഇഞ്ചുറിടൈമില്‍(90+4) ലോവാറോ ക്രൊയേഷ്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കാനഡയുടെ അടുത്ത എതിരാളികൾ ബെൽജിയത്തെ കീഴടക്കിയെത്തുന്ന മൊറോക്കയാണ്. ക്രോയേഷ്യയുടെ എതിരാളികൾ കരുത്തരായ ബെൽജിയമാണ്.

Rate this post