❝ എന്റെ മക്കളുടെ 🖤😥 മരണം വരെ അവർ
ആഗ്രഹിച്ചു, 🤦‍♂️💔 എന്നെയും 🤬🗣️ കുടുംബത്തെയും
ഭീഷണിപ്പെടുത്തി ❞

യൂറോ കപ്പ് മത്സരത്തിനിടെ സ്പാനിഷ് താരം ആല്‍വരോ മൊറാട്ടയ്ക്ക് ഞെട്ടിക്കുന്ന ഭീഷണി. കുട്ടികളെ ഇല്ലാതാക്കുമെന്ന തരത്തിലാണ് ഭീഷണിയെന്ന് മൊറാട്ട പറഞ്ഞു. സ്വീഡനെതിരായ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയ സ്‌പെയ്ന്‍ പോളണ്ടിനെതിരേയും സമനിലയില്‍ കുരുങ്ങിയിരുന്നു. മൊറാട്ട യൂറോയില്‍ ഒരു പെനാല്‍റ്റി മിസ്സാക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്ലൊവാക്യയെ 5-0ത്തിന് തകര്‍ത്താണ് സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.

തനിക്ക് ഭീഷണിയും അധിക്ഷേപവുമുണ്ടായെന്ന് മൊറാട്ട കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞു. പോളണ്ടിനെതിരായ മത്സരത്തിനുശേഷം 9 മണിക്കൂര്‍ തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. കുട്ടികളെ ഇല്ലാതാക്കുമെന്ന തരത്തിലുള്ള ഭീഷണിയുണ്ടായി. ഒരാഴ്ച താന്‍ ഫോണ്‍ തൊട്ടിട്ടില്ല. എന്റെ പേരുള്ള ഷര്‍ട്ടണിഞ്ഞാണ് കുട്ടികള്‍ കളികാണാന്‍ സെവിയ്യയിലെത്തുന്നത്. തന്നെ അത് ആശങ്കപ്പെടുത്തിയെന്നും മൊറാട്ട പറയുന്നു.


സ്‌പെയ്‌നിനായി ഗോള്‍ നേടാന്‍ കഴിയാത്തതില്‍ മൊറാട്ട തുറന്നുപറഞ്ഞു. തന്റെ ജോലി കൃത്യമായി ചെയ്യാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. വിമര്‍ശനങ്ങളെ താന്‍ മനസിലാക്കുന്നു. കാരണം, ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്നാല്‍, ആളുകള്‍ ഭീഷണി മാറ്റിവെക്കണം. ഇത്തരം ഭീഷണികള്‍ ആരും ഇഷ്ടപ്പെടുന്നില്ല. ദേശീയ ടീമിനുവേണ്ടി ജീവിതം തന്നെ നല്‍കിയയാളാണ് താന്‍. സ്വീഡനും പോളണ്ടിനുമെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ സ്‌റ്റേഡിയത്തില്‍ ആരവമുയരുമായിരുന്നെന്നും മൊറാട്ട ചൂണ്ടിക്കാട്ടി.

ക്രൊയേഷ്യയാണ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിന്റെ എതിരാളികള്‍. മൊറാട്ടയെ തന്നെ സ്‌ട്രൈക്കറായി പരീക്ഷിക്കുന്നതില്‍ ആരാധകര്‍ സംതൃപ്തരല്ല. എന്നാല്‍, പരിശീലകന്‍ ലൂയിസ് എന്റിക്വെയ്ക്ക് മൊറാട്ടയുടെ സ്‌കോറിങ് പാടവത്തില്‍ വിശ്വാസമാണ്. യൂറോയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കളിക്കാരില്‍ ഒരാളാണ് മൊറാട്ട.