❝2022-ൽ നല്ല കാര്യങ്ങൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് ഒരു സുപ്രധാന വർഷമായിരിക്കും❞ |Lionel Messi

എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് ലയണൽ മെസ്സി പാർക്ക് ഡെസ് പ്രിൻസസിൽ ഒരിക്കൽ പോലും തന്റെ പ്രതിഭയ്ക്ക് അനുസരിച്ച് പ്രകടനം നടത്തിയില്ല എന്നത് നിഷേധിക്കാൻ ആവാത്ത സത്യമാണ്. അവസാന ആഴ്ചകളിൽ ലീഗ് 1 മത്സരങ്ങളിൽ മെസ്സി മികവ് പുലർത്തിയതും ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടതും മെസ്സിയായിരുന്നു. കഴിഞ്ഞു പോയ സീസണിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ മികച്ച കാര്യങ്ങൾ സംഭവിക്കുമെന്ന് മെസ്സി അഭിപ്രായപ്പെട്ടു. സീസണ്‍ അവസാനിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ പിഎസ്ജി ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് മെസി എത്തിയത്.

“സീസണ്‍ അവസാനിച്ചിരിക്കുന്നു. ഇവിടെ എത്തിയത് മുതല്‍ എന്നെ പിന്തുണയ്ക്കുന്ന സഹതാരങ്ങള്‍ക്കും എനിക്കൊപ്പം എല്ലായ്‌പ്പോഴും വരികയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന കുടുംബത്തിനും ഞാന്‍ നന്ദി പറയുന്നു. ഇതൊരു വ്യത്യസ്ത വര്‍ഷമാണ്. ലീഗ് കിരീടം നമ്മള്‍ നേടി. പാരീസിലേക്ക് ഞാന്‍ എത്തിയതിന് ശേഷമുള്ള ആദ്യ കിരീടമായിരുന്നു അത്,ഇവിടെ പാരീസിൽ എന്റെ ആദ്യ ട്രോഫി നേടിയത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു” മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള തോൽവിയെക്കുറിച്ചും മെസ്സി പരാമർശിച്ചു.”ഞങ്ങൾ മികച്ച ടീമായിരുന്ന ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ കയ്പ്പ് ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട്, എന്നാൽ അതേ സമയം മറ്റൊരു കിരീടം നേടിയതിന്റെ സന്തോഷം ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നു.2022-ൽ നല്ല കാര്യങ്ങൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് ഒരു സുപ്രധാന വർഷമായിരിക്കും, എല്ലാം വിജയിക്കണം എന്ന ആഗ്രഹത്തോടെ ഞങ്ങള്‍ പൊരുതുകയും ചെയ്യും, വീണ്ടും കാണാം, മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പിഎസ്ജിക്കൊപ്പമുള്ള ആദ്യ സീസണില്‍ ഗോള്‍വല കുലുക്കുന്നതിലും മെസി പിന്നോട്ട് പോയിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ മെസിക്കും കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് PSG-യിൽ ചേർന്നത് മുതൽ 33 മത്സരങ്ങളിൽ നിന്ന് 13 അസിസ്റ്റുകൾക്കൊപ്പം 11 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.