അത്ഭുതകരമായ കളിക്കാരൻ : ലയണൽ മെസ്സിയെ പ്രശംസകൊണ്ട് മൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ |Lionel Messi

റൊണാൾഡോയും മെസ്സിയും അവരുടെ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ കളിക്കാരായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ തിളങ്ങുന്ന കരിയറിൽ എണ്ണമറ്റ അവാർഡുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചു വർഷകാലം ഫുട്ബോൾ ലോകം ഇവരുടെ പേരിലാണ് അറിയപ്പെടുന്നത്.

റൊണാൾഡോയേക്കാൾ കൂടുതൽ ബാലൺ ഡി ഓർ വിജയിച്ച ചരിത്രത്തിലെ ഏക കളിക്കാരനാണ് മെസ്സി. ഏഴു തവണ അഭിമാനകരമായ അവാർഡ് അര്ജന്റീന താരം നേടിയിട്ടുണ്ട്.ഇരുവരും റയൽ മാഡ്രിഡിലും ബാഴ്‌സലോണയിലും കളിച്ചിരുന്ന കാലഘട്ടത്തിൽ നിരവധി തവണ കൊമ്പുകോർത്തിട്ടുണ്ട്.എന്നാൽ പിയേഴ്‌സ് മോർഗനുമായുള്ള തന്റെ അഭിമുഖത്തിന്റെ ഏറ്റവും പുതിയ ഭാഗത്ത് അർജന്റീനിയൻ സൂപ്പർതാരത്തോടുള്ള ആരാധന റൊണാൾഡോ പങ്കുവെച്ചിട്ടുണ്ട്.

മെസ്സിയെ “അതിശയകരമായ കളിക്കാരൻ” എന്ന് പറഞ്ഞാണ് റൊണാൾഡോ വാഴ്ത്തിയത്.രണ്ട് സൂപ്പർസ്റ്റാറുകൾക്കിടയിൽ ആഴത്തിലുള്ള ബഹുമാനമുണ്ടെന്ന് തറപ്പിച്ചുപറഞ്ഞു.“അത്ഭുതകരമായ കളിക്കാരൻ, മാന്ത്രികനാണ്, ടോപ്പ്… ഒരു വ്യക്തിയെന്ന നിലയി കളിക്കാരനെന്ന നിലയിലും.ഞങ്ങൾ 16 വർഷം വേദി പങ്കിട്ടു കൊണ്ടിരിക്കുമാകയാണ് ,സങ്കൽപ്പിക്കുക, 16 വർഷം.അതിനാൽ മെസ്സിയുമായി എനിക്ക് നല്ല ബന്ധമുണ്ട്.” റൊണാൾഡോ പറഞ്ഞു.

“മെസ്സി എന്നെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന രീതിയെ ഞാൻ ശരിക്കും ബഹുമാനിക്കുന്ന ആളാണ്.മെസ്സിയുടെ ഭാര്യയോ എന്റെ ഭാര്യയോ എന്റെ കാമുകിയോ പോലും അവർ എപ്പോഴും ബഹുമാനിക്കുന്നു, അവർ അർജന്റീനയിൽ നിന്നുള്ളവരാണ്. എന്റെ കാമുകി അർജന്റീനയിൽ നിന്നാണ്.ഫുട്ബോളിന് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യുന്ന ഒരു മികച്ച വ്യക്തിയാണ് മെസ്സി : റൊണാൾഡോ കൂട്ടിച്ചേർത്തു.

Rate this post