“സഞ്ജു നിങ്ങൾ സങ്കടപ്പെടരുത്, നിങ്ങളുടെ പ്രകടനത്തിലും ടീം കളിച്ച രീതിയിലും അഭിമാനിക്കണം” : രാജസ്ഥാൻ റോയൽസ് നായകന് പിന്തുണയുമായി അമ്പാട്ടി റായുഡു | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ആദ്യ പകുതിയിൽ സഞ്ജു സാംസണായിരുന്നു മികച്ച ക്യാപ്റ്റൻ. എന്നിരുന്നാലു രണ്ടാം പകുതിയിൽ രാജസ്ഥാൻ റോയൽസ് മോശം പ്രകടനമാണ് നടത്തിയത്. അവർ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ക്വാളിഫയർ 2-ൽ ഇടം നേടുകയും ചെയ്‌തെങ്കിലും ഒരിക്കൽ പോലും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ അവർക്ക് സാധിച്ചില്ല.

കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 175ൽ ഒതുക്കിയിട്ടും റോയൽസ് 36 റൺസിന് വീണു. എലിമിനേഷനുശേഷം സാംസൺ വളരെ നിരാശനായി കാണപ്പെട്ടു.മത്സരത്തിൽ വെറും 10 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഉത്തരവാദിത്വത്തോടെ കളിക്കേണ്ട സമയത്ത് ഫാൻസി ഷോട്ട് കളിച്ചതിന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ RR ക്യാപ്റ്റനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അമ്പാട്ടി റായുഡു.

“സഞ്ജു സാംസൺ സങ്കടപ്പെടേണ്ട. നിങ്ങൾ ഒരു ദിവസം മികച്ച ക്യാപ്റ്റനാകും. ഈ ഐപിഎല്ലിൽ നിങ്ങളുടെ പ്രകടനത്തിലും ടീം കളിച്ച രീതിയിലും നിങ്ങൾ അഭിമാനിക്കണം. നിങ്ങൾ മുന്നിൽ നിന്ന് നയിച്ചു, ഇതാണ് ഒരു ക്യാപ്റ്റനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകി, പ്ലേഓഫുകൾ എല്ലായ്പ്പോഴും തന്ത്രപരമാണ്” അമ്പാട്ടി റായുഡു പറഞ്ഞു.

“2024 ലെ ഐസിസി ടി20 ലോകകപ്പിൽ നിങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അമ്പാട്ടി റായിഡു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു. ടി 20 ലോകകപ്പിനായി സഞ്ജു സാംസൺ ഉടൻ അമേരിക്കയിലേക്ക് പോകും

Rate this post