‘മത്സരത്തിന് മുമ്പ് ഞങ്ങൾ ആരോടും അനാദരവ് കാണിക്കാറില്ല ,ബ്രസീൽ ഞങ്ങളോട് അനാദരവ് കാണിച്ചു ,അവർ ഞങ്ങളെ ബഹുമാനിക്കട്ടെ : റാഫിഞ്ഞക്ക് മറുപടി നൽകി അര്ജന്റീന താരം റോഡ്രിഗോ ഡി പോൾ | Argentina | Brazil
ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു.നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു. ഇതിനിടെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചത്. വിജയത്തോടെ അര്ജന്റീന ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന് മുന്നോടൊയായി ബ്രസീലിയൻ […]