‘രഞ്ജി ട്രോഫി ഫൈനൽ’ : ആദ്യ ഇന്നിങ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച ,ഓപ്പണർമാരെ നഷ്ടമായി | Ranji Trophy
രഞ്ജി ട്രോഫി ഫൈനലിലെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് മോശം തുടക്കം. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ കേരളം 2 വിക്കറ്റു നഷ്ടത്തിൽ 57 എന്ന നിലയിലാണ്. രണ്ടു ഓപ്പണര്മാരെയും കേരളത്തിന് നഷ്ടമായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു.മൂന്നോവറിൽ 14 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. അക്ഷയ് ചന്ദ്രനും (14) രോഹൻ കുന്നുമ്മലും (0) ആണ് പുറത്തായത്. ദർശൻ നൽകണ്ഡെയ്ക്കാണ് വിക്കറ്റുകൾ വീഴ്ത്തിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ആദിത്യ സർവാതെ അഹമ്മദ് ഇമ്രാൻ എന്നിവർ കൂടുതൽ പരിക്കുകൾ […]