സാന്റോസിനായി അത്ഭുത ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മര്‍ | Neymar
ബ്രസീലിലെ ലിമെറയിൽ എസ്റ്റാഡിയോ മേജർ ടാക്സ് ലെവി സോബ്രിന്യോയിൽ നടന്ന ഇന്റർനാഷണൽ ഡി ലിമെറയ്‌ക്കെതിരായ കാമ്പിയോനാറ്റോ പോളിസ്റ്റയുടെ 12-ാം റൗണ്ട് മത്സരത്തിൽ സാന്റോസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് നെയ്മർ.ഒരു ഗോളും 2 അസിസ്റ്റും ആയി കളം നിറഞ്ഞ് കളിച്ച നെയ്മറിന്റെ മികവിൽ സാന്റോസ് മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കി. നെയ്മറുടെ ഒരു ഗോളിന് പുറമെ ടിക്വിന്‍ഹോ സോറസ് ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. ആദ്യ പകുതിയുടെ 9-ാം മിനിറ്റിൽ നെയ്മറുടെ കോർണറിൽ നിന്നും ടിക്വിന്‍ഹോ ഗോൾ നേടി സാന്റോസിനെ […]