സച്ചിന്റെ റെക്കോർഡ് തകർത്ത് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോലി | Virat Kohli
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി 2025 മത്സരത്തിൽ 14,000 ഏകദിന റൺസ് തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാനായി ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി മാറി.ഈ മത്സരത്തിന് മുമ്പ്, 35 കാരനായ കോഹ്‌ലിക്ക് ഈ നാഴികക്കല്ല് എത്താൻ 15 റൺസ് ആവശ്യമായിരുന്നു. പതിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടി കോഹ്‌ലി ഈ നേട്ടം തികച്ചു. തന്റെ 287-ാം ഏകദിന ഇന്നിംഗ്‌സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.ഇതിനു മുൻപ്, 286 ഇന്നിംഗ്‌സുകളിൽ […]