ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ കണ്ണീരോടെ രോഹിത് ശർമ്മ, ആശ്വസിപ്പിച്ച് വിരാട് കോലി | T20 World Cup 2024

അഡ്‌ലെയ്ഡ് മുതൽ ഗയാന വരെ,രോഹിത് ശർമ തിരിച്ചുവരവ് പൂർത്തിയാക്കായിരിക്കുകയാണ്. 2022 ൽ 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി രോഹിതും ഇന്ത്യയും ടി20 ലോകകപ്പിൻ്റെ ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. 2022 ൽ ടി20 ലോകകപ്പ് ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചതിന് ശേഷം രോഹിത് ഡഗൗട്ടിൽ തകരുന്ന കാഴ്ച ആരാധകരെ വിഷമത്തിലാക്കിയിരുന്നു. രണ്ടു വർഷത്തിന് ശേഷം ഇംഗ്ലണ്ടിനെ തകർത്ത് ഏഴ് മാസത്തിനുള്ളിൽ തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയിരിക്കുകയാണ്. സഹ താരങ്ങളുമായി ആലിംഗനം ചെയ്തും […]

ഇംഗ്ലണ്ടിനെതിരെ രാജകീയമായ വിജയവുമായി ഇന്ത്യ ടി 20 വേൾഡ് കപ്പ് ഫൈനലിൽ | T20 World Cup 2024

ഐസിസി ടി20 ലോകകപ്പ് 2024-ൻ്റെ സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ച് ഇന്ത്യ.ഗയാനയിൽ നടന്ന മത്സരത്തിൽ 68 റൺസിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്.രോഹിത് ശർമയുടെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 171 റൺസ് അടിച്ചെടുത്തു.സ്പിന്നർമാരായ അക്സർ പട്ടേലും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ 103ന് പുറത്താക്കി. മെൻ ഇൻ ബ്ലൂ ടി20 ലോകകപ്പ് ഫൈനലിനായുള്ള 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു, കൂടാതെ 2022 […]

‘ടി20 ലോകകപ്പിലെ മുഴുവൻ ഷെഡ്യൂളും ഇന്ത്യയുടെ സൗകര്യത്തിന്’ : അഫ്ഗാനിസ്ഥാന്റെ സെമി തോൽ‌വിയിൽ ഇന്ത്യയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ | T20 World Cup 2024

2024 ലെ ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ ഷെഡ്യൂളിംഗിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.2024 ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ 1 ൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയോട് ഏകപക്ഷീയമായ മത്സരത്തിൽ 9 വിക്കറ്റിന് പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം നേരത്തെ നടക്കേണ്ടതായിരുന്നുവെന്നും അഫ്ഗാനിസ്ഥാന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ മതിയായ പരിശീലന സമയം ലഭിച്ചില്ലെന്നും വോഗൻ ചൂണ്ടിക്കാട്ടി. 9 വിക്കറ്റിന്റെ ദയനീയ തോൽവിയാണു സൗത്ത് ആഫ്രിക്കക്കെതിരെ അഫ്ഗാന് […]

ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് | Kerala Blasters

ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020-ൽ ചർച്ചിൽ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് U18 ഐ-ലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ, നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്സിനായി 12 […]

‘ലോകകപ്പിൽ ഇനി ഓസ്‌ട്രേലിയ ഇല്ല’: ഓസീസിനെതിരെയുള്ള വിജയം ആത്മവിശ്വാസം നൽകുന്നുവെന്ന് രോഹിത് ശർമ്മ | T20 World Cup 2024

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തിനിടെ ഓസ്‌ട്രേലിയയെ പരിഹസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.മത്സരത്തിൽ ഓസ്‌ട്രേലിയ ഇല്ലെന്നതാണ് ടൂർണമെൻ്റിൽ നിന്നുള്ള ഏറ്റവും വലിയ നേട്ടമെന്ന് രോഹിത് അവകാശപ്പെട്ടു.സൂപ്പർ 8 മത്സരത്തിൽ വെറും 41 പന്തിൽ 92 റൺസ് നേടി ഓസ്‌ട്രേലിയയെ വീഴ്ത്തുന്നതിൽ രോഹിത് ഒരു പ്രധാന പങ്ക് വഹിച്ചു. അഫ്ഗാനിസ്ഥാനോട് തോറ്റ ഓസീസിന് ജയം അനിവാര്യമായിരുന്നു മത്സരം. ഇന്ത്യ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരാൻ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞില്ല.ബംഗ്ലാദേശിനെതിരായ അഫ്ഗാനിസ്ഥാൻ്റെ വിജയം സെമി ഫൈനൽ ഘട്ടത്തിന് മുമ്പ് […]

‘ഇത് ഞങ്ങൾക്ക് ഒരു തുടക്കം മാത്രമാണ്, ഏത് ടീമിനെയും തോൽപ്പിക്കാനുള്ള ആത്മവിശ്വാസവും വിശ്വാസവും ഞങ്ങൾക്കുണ്ട് ‘: റാഷിദ് ഖാൻ | T20 World Cup 2024

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിൻ്റെ തോൽവിക്ക് ശേഷം, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ തോൽവിയിൽ നിരാശ പ്രകടിപ്പിച്ചെങ്കിലും ടീമിൻ്റെ മൊത്തത്തിലുള്ള പ്രചാരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു.പവർപ്ലേയിൽ പേസർമാരായ കാഗിസോ റബാഡയുടെയും മാർക്കോ ജാൻസൻ്റെയും തീപ്പൊരി സ്പെല്ലുകൾക്കും തബ്രായിസ് ഷംസിയുടെ സ്പിന്നിനും മുന്നിൽ അഫ്ഗാനിസ്ഥാൻ തകർന്നടിയുകയായിരുന്നു. വെറും 56 റൺസിന് ഓൾ ഔട്ടായപ്പോൾ അഫ്ഗാനിസ്ഥാൻ്റെ വലിയ മത്സര പരിചയക്കുറവ് ദൃശ്യമായിരുന്നു. മറുവശത്ത്, പ്രോട്ടീസ്, ഏതെങ്കിലും ഐസിസി ക്രിക്കറ്റ് ലോകകപ്പിൻ്റെ സെമിഫൈനലിൽ ഏഴ് ഗെയിമുകളുടെ വിജയമില്ലാത്ത പരമ്പരയെ […]

‘അഫ്ഗാന്റെ കുതിപ്പിന് അവസാനം’ : 9 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി സൗത്ത് ആഫ്രിക്ക ടി 20 ലോകകപ്പ് ഫൈനലിൽ | T20 World Cup 2024

ടി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തകർപ്പണ ജയവുമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക .9 വിക്കറ്റിന്റെ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. 57 റണ്‍സെന്ന ചെറിയ വിജയലക്ഷ്യവുമായ ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് സ്കോർ അഞ്ചില്‍ നില്‍ക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റണ്‍ […]

ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിൽ ബുമ്രയുടെ പ്രകടനം നിർണായകമാവുമെന്ന് ശ്രീശാന്ത് | T20 World Cup 2024

ജൂൺ 27 ന് ഇംഗ്ലണ്ടിനെതിരായ 2024 ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്.ഫിൽ സാൾട്ടും ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും അടങ്ങുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് യൂണിറ്റിനെതിരെ ബുംറയുടെ പേസ് മികവ് ഇന്ത്യയെ വ്യത്യസ്തമാക്കുമെന്ന് ശ്രീശാന്ത് വിശദീകരിച്ചു. മെൻ ഇൻ ബ്ലൂ ടീമിനായി ബുംറ മികച്ച ഫോമിലാണ്, 7 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തി മുൻനിര വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇതിനകം അഞ്ചാം സ്ഥാനത്താണ്. ന്യൂയോർക്കിലെ […]

ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ടി20യിൽ ഓൾറൗണ്ടർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഹാർദിക് പാണ്ഡ്യ | T20 World Cup 2024

ടി 20 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ മറികടന്ന് ലോകത്തെ മൂന്നാം നമ്പർ ഓൾറൗണ്ടറായി.കഴിഞ്ഞയാഴ്ച ടി20യിൽ ഒന്നാം റാങ്കുകാരായ സ്റ്റോയിനിസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ശ്രീലങ്കൻ ക്യാപ്റ്റൻ വനിന്ദു ഹസരംഗ 222 റേറ്റിംഗ് പോയിൻ്റുമായി ഒന്നാം സ്ഥാനത്തെത്തി. സ്റ്റോയിനിസിൻ്റെ ടി20 ലോകകപ്പ് കാമ്പെയ്ൻ അവസാനിച്ചു, സൂപ്പർ 8-ലെ രണ്ട് തോൽവികൾക്ക് ശേഷം ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി.ഹസരംഗ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ വെറ്ററൻ താരം […]

‘ശാരീരിക അസ്വസ്ഥതകളുമായാണ് കളിച്ചത്’ :കുറേ ദിവസത്തെ തൊണ്ടവേദനയ്ക്കും പനിക്കും ശേഷമാണ് കളിക്കാനിറങ്ങിയതെന്ന് ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക 2024 ൽ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ചിലിക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. 88 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസ് നേടിയ ഗോളിനാണ് അര്ജന്റീന വിജയം നേടിയത്. വിജയത്തോടെ അര്ജന്റീന ക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. ചിലിക്കെതിരെ താന്‍ കളിച്ചത് ശാരീരിക അസ്വസ്ഥതകളുമായാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചില താരം ഗബ്രിയേല്‍ സുവാസോയുടെ ചലഞ്ചിനെതുടര്‍ന്ന് മെസ്സി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ താരത്തിന് ചികിത്സയും ലഭിച്ചു. തുടര്‍ന്നാണ് തുറന്നുപറച്ചിലുമായി മെസ്സി […]