സച്ചിൻ ബേബി പുറത്ത് ,ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ കേരളം മികച്ച നിലയിൽ | RANJI TROPHY
ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. 85 റൺസുമായി മുഹമ്മദ് അസ്ഹറുദീനും 28 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിൽ. 69 റൺസ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 206/4 എന്ന നിലയിലായിരുന്നു.ആദ്യദിനത്തിലെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാംദിനത്തിലെ രണ്ടാംപന്തില്‍ത്തന്നെ പുറത്തായി.അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ […]