രണ്ട് റൺസിന്റെ ലീഡുമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് , ഗുജറാത്ത് 455 ന് പുറത്ത് | Ranji Trophy
ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് 7 റൺസ് കൂടി കൂട്ടിച്ചേക്കുന്നതിനിടയിൽ 79 റൺസ് നേടിയ ജയമീത് പട്ടേലിനെ നഷ്ട്പെട്ടു. ആദിത്യ സർവാതെയുടെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ സ്റ്റമ്പ് ചെയ്ത പുറത്താക്കി. ഇതോടെ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നു. സ്കോർ 446 ആയപ്പോൾ ഗുജറാത്തിനു 9 ആം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ സിദ്ധാർഥ് ദേശായിയെയും ആദിത്യ സർവാതെ പുറത്താക്കി. അവസാന ബാറ്റര്‍മാരായ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ […]