കേരളത്തിന്റെ മോഹങ്ങൾക്കു തിരിച്ചടി, ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം | Ranji Trophy
രഞ്ജി ട്രോഫി സെമി ഫൈനലിൽ ആദ്യ ഇന്നിങ്സിൽ ലീഡെടുക്കാമെന്ന കേരളത്തിന്റെ മോഹങ്ങൾക്കു തിരിച്ചടിയായി ഗുജറാത്തിന്റെ പ്രതിരോധം.ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാൻ സാധിക്കുന്നത്.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 34 റണ്‍സ് കൂടി വേണം. ഇന്ന് ഗുജറാത്ത് 222/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചു, പ്രിയങ്ക് പഞ്ചൽ 117 റൺസുമായി ശക്തമായി ക്രീസിൽ […]