‘ഈ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ് എന്നാൽ തൃപ്തനല്ല’ : ‘പ്ലയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി വരുൺ ചക്രവർത്തി | Varun Chakravarthy
ഞായറാഴ്ച മുംബൈയിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ചരിത്രം സൃഷ്ടിച്ചു . മത്സരത്തിൽ 150 റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.പരമ്പരയിലെ അവസാന മത്സരത്തിൽ 33 കാരനായ താരം 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ സ്പിന്നർ 14 വിക്കറ്റുകൾ നേടി. ദ്വിരാഷ്ട്ര പരമ്പരയിലെ അദ്ദേഹത്തിന്റെ 14 വിക്കറ്റുകൾ ഒരു ഇന്ത്യൻ ബൗളർ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റെക്കോർഡായി മാറി.ടി20 ഐ ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള […]