വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ 37 പന്തിൽ നിന്നും വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് ശർമ്മ | Abhishek Sharma
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി തികച്ച് അഭിഷേക് ശർമ്മ. അഞ്ചു ബൗണ്ടറിയും 10 സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ് . ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച അഭിഷേകിന്റെ ബാറ്റിൽ നിന്നും വാങ്കഡെയിൽ സിക്സുകൾ ഒഴുകുകയായിരുന്നു. ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കിയിരുന്നു .2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വെറും 12 പന്തിൽ അർദ്ധ സെഞ്ച്വറി […]