ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ മിന്നുന്ന സെഞ്ചുറിയുമായി വിമർശകരുടെ വായയടപ്പിച്ച് രോഹിത് ശർമ്മ | Rohit Sharma
കട്ടക്കിൽ തകർപ്പൻ സെഞ്ചുറിയോടെ വിമര്ശകരുടെ വായയടപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ 76 പന്തിൽ നിന്നും 32-ാം ഏകദിന സെഞ്ച്വറി നേടി. 9 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നുരോഹിതിന്റെ ഇന്നിംഗ്സ്.2023 ഒക്ടോബറിനുശേഷം ഫോർമാറ്റിലെ ആദ്യ സെഞ്ച്വറിയാണ് രോഹിത് നേടിയത്.കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഏത് ഫോർമാറ്റിലും രോഹിത് നേടുന്ന ആദ്യ സെഞ്ച്വറിയാണിത്, കൃത്യമായി പറഞ്ഞാൽ 338 ദിവസം, അതേസമയം 2023 ഒക്ടോബർ 11 ന് നടന്ന ഏകദിന ലോകകപ്പിൽ […]