ടി ജി പുരുഷോത്തമനും സംഘത്തിനും കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ സാധിക്കുമോ ? | Kerala Blasters
ശനിയാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ 10 പേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിലപ്പെട്ട ഒരു പോയിന്റ് നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു.സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും വിജയിക്കണം. സമീപകാല സീസണുകളിലെ അവരുടെ ആപേക്ഷിക വിജയത്തിന് ശേഷം ആരാധകർ ഉന്നയിക്കുന്ന ആവശ്യം അതാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ ഗോൾരഹിത സമനിലയ്ക്ക് ശേഷം നേടിയ പോയിന്റ് ഒരു വിജയമായി തോന്നി. ഐബൻഭ ഡോളിങ്ങിന് ചുവപ്പ് കാർഡ് […]