‘വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത നിയമങ്ങൾ’ : മികച്ച ഫോമിലുള്ള കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താത്ത ബിസിസിഐയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് ഹർഭജൻ സിംഗ് | Karun Nair
ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.മികച്ച ഫോമിലുള്ള കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താത്തതിലൂടെ ബിസിസിഐയുടെ ഇരട്ടത്താപ്പിനെ അദ്ദേഹം ഇത്തവണ വിമർശിച്ചു. 2017 ൽ ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ച നായർ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിൽ, കഴിഞ്ഞ 7 ഇന്നിംഗ്സുകളിൽ നിന്ന് 752 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ അതൊന്നും അദ്ദേഹത്തെ സെലക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല.കരുണ് നായർ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാനുള്ള പോരാട്ടത്തിലാണ് . 2016ലെ […]