“ശിവം ദുബെയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണക്ക് വരാനാവില്ല” :ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ക്വിക്ക്-ഫോർ-പാർട്ട് ടൈമർ കൺകഷൻ സബ്സ്റ്റിറ്റ്യൂഷനെതിരെ വിമർശനവുമായി കെവിൻ പീറ്റേഴ്‌സൺ | Harshit Rana
ഇന്നലെ പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യ 15 റൺസിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 3 -1 ന് ഇന്ത്യ സ്വന്തമാക്കി.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ 182 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി. പിന്നീട് കളിച്ച ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസ് മാത്രം എടുത്ത് പരാജയം ഏറ്റുവാങ്ങി. ഹരി ബ്രൂക്ക് 51 റൺസെടുത്തപ്പോൾ ഹർഷിത് റാണ ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തി. […]