സഞ്ജുവിനും സൂര്യകുമാറിനും നിർണായക പോരാട്ടം , പരമ്പര പിടിക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു | India | England
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിൽ റൺസിന്റെ വലിയ ഒഴുക്ക് കാണുമെന്നു പലരും പ്രവചിച്ചിരുന്നു.എന്നാൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വലിയ റൺ പോരാട്ടം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ പരമ്പരയിൽ ആവേശത്തിന് ഒരു കുറവുമുണ്ടായില്ല.വെള്ളിയാഴ്ച പൂനെയിലെ ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ടീം ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലാണ്. ഒപ്പം ഇന്ത്യയുടെ ജയം പരമ്പരയെ നിർണയിക്കും. മത്സരത്തിലെ വിജയത്തിൻ്റെ താക്കോൽ ഇരു ടീമുകളുടെയും ബൗളർമാരുടെ കൈകളിലാണ്. ഇന്ത്യയുടെ ശക്തി നാല് […]