ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായി അഭിഷേക് ശർമ്മ | Abhishek Sharma
ഈഡൻ ഗാർഡൻസിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മ ഇന്ത്യയെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ഫീൽഡ് ചെയ്യാനുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ഇന്ത്യൻ ബൗളർമാർ ശെരിയാണെന്ന് തെളിയിക്കുകയും ഇംഗ്ലണ്ടിനെ 132 റൺസിന് പുറത്താക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 43 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയും 5 മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തുകയും ചെയ്തു. 133 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ സഞ്ജു സാംസണും അഭിഷേക് […]