ഇപ്പോഴെല്ലെങ്കിൽ ഇനി എപ്പോൾ ? : വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എപ്പോഴാണ് വിരമിക്കുന്നത്? | Virat Kohli
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ ഗവാസ്‌കർ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ചുറിക്ക് പുറമെ കാര്യമായൊന്നും ചെയ്യാൻ 36 കാരനെ കൊണ്ട് സാധിച്ചില്ല. കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ ഏറ്റവും മോശം വർഷമായിരുന്നു. കൂടാതെ, സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ ടീമിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതോടെ 36 കാരനായ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിൽ നിന്ന് […]