കൃഷ്ണ പ്രസാദിൻ്റെ സെഞ്ചുറി കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയവുമായി കേരളം | Vijay Hazare Trophy
ഹൈദരാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തിൽ ത്രിപുരയെ 145 റൺസിനാണ് കേരളം തകർത്തത്. കേരളത്തിനായി കൃഷ്ണ പ്രസാദ് സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു.50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് കേരളം നേടിയത്. ത്രിപുരയെ കേരളം 182 റൺസിന് പുറത്താക്കി.ആദിത്യ സർവതെ, നിധീഷ് എം ഡി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.78 റൺസെടുത്ത ക്യാപ്റ്റൻ മൻദീപ് സിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറർ. […]