‘തീരുമാനം രോഹിത് സ്വയമെടുത്തത് ,ഈ ടീമിൽ വളരെയധികം ഐക്യമുണ്ടെന്ന് ഇത് കാണിക്കുന്നു’ : രോഹിത് ശർമ്മ സിഡ്‌നി ടെസ്റ്റില്‍ കളിക്കാതിരിക്കാനുള്ള കാരണം പറഞ്ഞ് ബുമ്ര | Rohit Sharma
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടോസിനായി ഇറങ്ങിയത്.രോഹിത്തിന്‍റെ അഭാവത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതാദ്യമായാണ് പരമ്പരയുടെ മധ്യത്തിൽ നിന്ന് ഒരു ഇന്ത്യൻ ക്യാപ്റ്റൻ ടീമിൽ നിന്ന് പുറത്താക്കപ്പെടുന്നത്. നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അഞ്ച് ഇന്നിംഗ്‌സുകളിലായി 6.2 എന്ന ശരാശരിയിലാണ് രോഹിത് ബാറ്റ് ചെയ്തത്.ഇപ്പോള്‍ എന്തുകൊണ്ട് രോഹിത് പുറത്തായെന്ന് പറയുകയാണ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നു എന്ന് ബുമ്ര വ്യക്തമാക്കി. […]