ദയവായി ജസ്പ്രീത് ബുംറയെ എന്നോട് താരതമ്യം ചെയ്യരുത്.. കാരണം വിശദീകരിച്ച് ഇതിഹാസ താരം കപിൽ ദേവ് | Kapil Dev | Jasprit Bumrah
ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് ഉറപ്പില്ല. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പുറത്താണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 151.2 ഓവറാണ് ബുംറ എറിഞ്ഞത്. നട്ടെല്ലിന് പ്രശ്‌നമായതിനാൽ സിഡ്‌നി ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹത്തിന് ബൗൾ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ മത്സരവും പരമ്പരയും ടീം ഇന്ത്യക്ക് തോൽക്കേണ്ടി വന്നു. ബുംറയുടെ ജോലിഭാരം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്, ഇതിനെതിരെ മുൻ ക്യാപ്റ്റൻ കപിൽ ദേവ് പ്രതികരിക്കുകയും ചെയ്തു.മികച്ച ബൗളറായി കാണുന്ന ജസ്പ്രീത് ബുംറയെ ആരും […]