‘ഹാർദിക് പാണ്ഡ്യയേക്കാൾ മികച്ച താരമാണ് നിതീഷ് റെഡ്ഡി’: ഇന്ത്യൻ യുവ ഓൾറൗണ്ടറെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ | Nitish Kumar Reddy
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ 184 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്.2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പിൻ്റെ ഫൈനലിലെത്താനുള്ള അവസരവും ഇന്ത്യക്ക് നഷ്ടമായി. യുവതാരങ്ങളായ ജയ്സ്വാളിൻ്റെയും നിതീഷ് റെഡ്ഡിയുടെയും ഈ പരമ്പരയിലെ വിസ്മയ പ്രകടനമാണ് ആരാധകർക്ക് ഏക ആശ്വാസം.ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിൽ അധികം കളിച്ചിട്ടില്ലാത്ത നിതീഷ് റെഡ്ഡി പരമ്പരയിലെ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ നിതീഷ് ടെസ്റ്റ് കളിക്കാൻ യോഗ്യനാണോ എന്ന ചോദ്യം സുനിൽ ഗാവസ്കർ ചോദിച്ചിരുന്നു.എന്നാൽ ആദ്യ മത്സരത്തിൽ 42, 38* റൺസ് […]