‘നിതീഷ് കുമാർ റെഡ്ഡിയുടെ എംസിജിയിലെ സെഞ്ച്വറി എന്നെന്നും ഓർമ്മിക്കപ്പെടും’: വാഷിംഗ്ടൺ സുന്ദർ | Nitish Kumar Reddy
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ നിതീഷ് കുമാർ റെഡ്ഡി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതിന് ശേഷം വാഷിംഗ്ടൺ സുന്ദർ അദ്ദേഹത്തെ പ്രശംസിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ, റെഡ്ഡി 171 പന്തിൽ സെഞ്ച്വറി നേടി ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷപെടുത്തി. കളി അവസാനിക്കുമ്പോൾ, 21 കാരനായ റെഡ്ഡി 176 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു. 50 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദറിനെ ലിയോൺ പുറത്താക്കി. ഇരുവരും ചേർന്ന് […]