മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; അഞ്ച് വിക്കറ്റ് നഷ്ടം ,ജയ്‌സ്വാളിന് അർദ്ധ സെഞ്ച്വറി | India | Australia
മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്.310 റൺസ് പിറകിലാണ് ഇന്ത്യ . രോഹിത് ശർമ്മ , രാഹുൽ ,ജയ്‌സ്വാൾ ,കോലി, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 118 പന്തിൽ നിന്നും 11 ഫോറും ഒരു സിക്‌സും അടക്കം 82 റൺസ് നേടി.അവസാന സെഷനിൽ കോലിയെയും ജയ്‌സ്വാളിനെയും നഷ്ടപെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.രണ്ടാം കളി അവസാനിക്കുമ്പോൾ പന്തും ജഡേജയുമാണ് ക്രീസിൽ. […]