‘ഇത് ടീം വർക്കാണ്. എല്ലാ കളിക്കാരും അവരുടെ ജോലി ചെയ്തു’ : മുഹമ്മദൻസ് എസ്.സിക്കെതിരെയുള്ള വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് ടി.ജി.പുരുഷോത്തമൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്.സിക്ക് എതിരെ സ്വന്തം തട്ടകത്തിൽ മൂന്ന് ഗോളിന്റെ ഗംഭീരവിജയമാണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി നോഹ് സദൗയ് (80), അലക്‌സാഡ്രേ കൊയഫ് (90) എന്നിവർ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദൻസിന്റെ വക സെല്ഫ് ഗോൾ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടി.ജി.പുരുഷോത്തമൻ വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു.സീസൺ പുരോഗമിക്കുമ്പോൾ സ്ഥിരത നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നതോടൊപ്പം തൻ്റെ കളിക്കാരുടെ ശ്രമങ്ങളെ പുരുഷോത്തമൻ പ്രശംസിച്ചു.”ഞാൻ മുമ്പ് പറഞ്ഞതുപോലെ.. ഇത് […]