സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ്മ ടീം ഇന്ത്യക്ക് വേണ്ടി മികച്ചത് പുറത്തെടുക്കുമോ ? | Rohit Sharma
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കടുത്ത സമ്മർദ്ദത്തിലാണ്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 31 റൺസ് മാത്രമുള്ള അദ്ദേഹത്തിൽ വലിയ സമ്മർദമാണുള്ളത്. ക്യാപ്റ്റൻ സ്ഥാനം മാത്രമല്ല ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനവും തുലാസിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തിയെങ്കിലും മെൽബണിലെ വിജയത്തോടെ ഓസ്‌ട്രേലിയ 2 -1 എന്ന നിലയിൽ അപരാജിത ലീഡ് നേടി.13 വർഷത്തിനിടെ ആദ്യമായാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യ ഒരു ബോക്‌സിംഗ് ഡേ ടെസ്റ്റിൽ തോൽക്കുന്നത്. […]