“അപൂർവ ബാറ്റിംഗ് പ്രതിഭ പക്ഷേ…”: മൂന്നാം ടെസ്റ്റിൽ നിന്നും നിതീഷ് റെഡ്ഡിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ | Nitish Kumar Reddy
ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ 2024-25ലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിംഗ് പ്രകടനത്തെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിനന്ദിച്ചു, അദ്ദേഹത്തെ അസാധാരണ പ്രതിഭയെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ബൗളിംഗ് ശക്തിപ്പെടുത്തുന്നതിനായി ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും മഞ്ജരേക്കർ പറഞ്ഞു. ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ റെഡ്ഡി അരങ്ങേറ്റം കുറിക്കുകയും 41 റൺസ് നേടുകയും ചെയ്തു.വലംകൈയ്യൻ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 38 റൺസ് നേടി. അഡ്‌ലെയ്ഡ് ഓവലിൽ […]