‘ജസ്പ്രീത് ബുംറക്ക് മാത്രം മതിയോ വിശ്രമം ?’ : ഇന്ത്യയുടെ ബൗളിംഗ് ആക്രണമണത്തെ ഒറ്റക്ക് ചുമലിലേറ്റുന്ന മുഹമ്മദ് സിറാജ് | Mohammed Siraj
ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാൻ ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിനും കരിയർ വർദ്ധിപ്പിക്കുന്നതിനുമായി തന്ത്രപരമായി അദ്ദേഹത്തിന് വിശ്രമം നൽകി. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ പരമ്പരയിൽ 150 ഓവറിലധികം പന്തെറിഞ്ഞ താരമാണ് ബുംറ. എന്നാൽ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ എഡ്ജ്ബാസ്റ്റണിലും ഓവലിലും നടന്ന രണ്ടാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ ബുംറയ്ക്ക് വിശ്രമം നൽകി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 119.2 ഓവറുകൾ മാത്രമാണ് ജസ്പ്രീത് ബുംറ എറിഞ്ഞത്. രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിട്ടും, നാല് […]