ഇന്ത്യക്ക് ആശ്വാസം , ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ട്രാവിസ് ഹെഡ് കളിക്കുന്ന കാര്യം സംശയത്തിൽ | Travis Head
നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റർ ട്രാവിസ് ഹെഡ് ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ഭാഗമായേക്കില്ല എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. നാളെ ടെസ്റ്റിൽ ഹെഡ് കളിക്കാതിരിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായേക്കാവുന്ന കാര്യമാണ്.ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ താരത്തിന് പരിക്കേറ്റിരുന്നു. അദ്ദേഹം ഇതുവരെ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ലെന്നും മിക്കവാറും മെൽബൺ ടെസ്റ്റിൻ്റെ ഭാഗമാകില്ലെന്നും തോന്നുന്നു.ട്രാവിസിന് പരിക്ക് പറ്റിയതായി ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. IND vs AUS ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള […]