വിരാട് കോഹ്‌ലിയുടെ സമ്മാനം, ഇന്ത്യൻ ടീമിനെ ഫോളോ-ഓണിൽ നിന്നും രക്ഷിച്ച ആകാശ് ദീപിന്റെ ബാറ്റ് | Akash Deep
ബ്രിസ്‌ബേൻ ടെസ്റ്റിൻ്റെ നാലാം ദിനം, ആകാശ് ദീപും ജസ്പ്രീത് ബുംറയും തമ്മിലുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോളോ-ഓൺ ഭീഷണിയിൽ നിന്നും രക്ഷിച്ചത്.ഈ കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ വിജയസാധ്യതകളെ കാര്യമായി തടസ്സപ്പെടുത്തി.മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ കെഎൽ രാഹുലും ജഡേജയും അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ടീമിന് ആത്മവിശ്വാസം പകർന്നെങ്കിലും ഫോളോ-ഓൺ ഭീഷണിയിൽ ആയൊരുന്നു ഇന്ത്യ. എന്നാൽ ബുമ്രയുടെയും ആകാശ് ദീപിന്റെയും ചെറുത്ത് നിൽപ്പ് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചു.ഒമ്പതാം വിക്കറ്റ് വീഴുമ്പോൾ 213 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ […]