മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ഇംഗ്ലീഷ് സൂപ്പർ ബാറ്റർ ജോ റൂട്ട് | Joe Root
ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുകയാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ വിജയകരമായ ചെയ്‌സിനിടെ പുറത്താകാതെ റൂട്ട് 23 റണ്‍സ് നേടിയ റൂട്ട് നാലാം ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു. 103 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇംഗ്ലണ്ട് 12.4 ഓവറിൽ സ്കോർ മറികടന്നു.സച്ചിന്റെ 1625 എന്ന റെക്കോര്‍ഡ് മറികടന്ന ജോ റൂട്ട് നാലാം ഇന്നിങ്‌സില്‍ 1630 […]