ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മയേക്കാൾ മികച്ച ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണോ? | Jasprit Bumrah | Rohit Sharma
അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ ദയനീയ തോൽവിക്ക് ശേഷം രോഹിത് ശർമയുടെ നായകസ്ഥാനം വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. രോഹിതിൻ്റെ നേതൃത്വത്തിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.രോഹിതിൻ്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസീസിനെതിരെ 295 റൺസിൻ്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി. വിജയത്തിൽ ബുംറയുടെ ക്യാപ്റ്റൻസിക്ക് വലിയ പ്രശംസ ലഭിച്ചു.പെർത്തിൽ വെറും 140 റൺസിന് ഓൾഔട്ടായിട്ടും ക്യാപ്റ്റൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ മികച്ച തിരിച്ചുവരവ് നടത്തി എതിരാളികളെ 104 റൺസിൽ ഒതുക്കി.പെർത്തിൽ ബുംറ കാണിച്ച മികവ് അഡ്‌ലെയ്ഡിൽ രോഹിതിന് […]