പിങ്ക് ബോൾ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ | India | Australia
അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. രണ്ടാം ദിനം മൂന്നു വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.39 റൺസ് നേടിയ നതാന്‍ മക്‌സ്വീനി 2 റൺസ് നേടിയ സ്മിത്ത് , 64 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 53 റൺസുമായി ഹെഡും 2 റൺസുമായി മർഷമാണ് ക്രീസിൽ. […]