‘ഒരു സ്വപ്നം പോലെയാണ്’ : രോഹിത് ശർമ്മ, സൂര്യകുമാർ , പാണ്ഡ്യ എന്നിവർക്കെതിരെ നെറ്റ്‌സിൽ ബൗൾ ചെയ്യുന്നതിൻ്റെ ആവേശം പങ്കുവെച്ച് മലയാളി താരം വിഘ്‌നേഷ് പുത്തൂർ | Vignesh Puthur
മലപ്പുറത്തെ പെരിന്തൽമണ്ണയിൽ നിന്നുള്ള ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ 23-കാരൻ വിഘ്നേഷ് പുത്തൂരിനായി 30 ലക്ഷം രൂപ മുടക്കാൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത് എന്താണ്?. വിഘ്‌നേഷ് പുത്തൂർ സീനിയർ ലെവലിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടില്ല.മുംബൈയുടെ താൽപ്പര്യത്തിന് കാരണം അദ്ദേഹത്തിൻ്റെ ‘ചൈനമാൻ’ ബൗളിംഗ് തന്നെയാണ്. വളരെ സമർത്ഥമായി പന്തെറിയുന്ന താരമാണ് 23 കാരൻ.സെപ്റ്റംബറിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ (കെസിഎൽ) ഉദ്ഘാടന പതിപ്പിൽ പുത്തൂർ ആലപ്പുഴ റിപ്പിൾസിനെ പ്രതിനിധീകരിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും, […]