‘എൻ്റെ ബൗളിംഗിൽ എല്ലാം മാറ്റേണ്ടി വന്നു’ : മൂന്നു വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് വരുൺ ചക്രവർത്തി | Varun Chakravarthy
ഇന്ത്യൻ ടീമിലേക്കുള്ള വരുൺ ചക്രവർത്തിയുടെ തിരിച്ചുവരവ് ബ്ലോക്ക്ബസ്റ്റർ ഒന്നായിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്ന മിസ്റ്ററി സ്പിന്നർ തിരിച്ചെത്തിയതിന് ശേഷം ആറ് ടി20 കളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തി.ഗ്കെബെർഹയിൽ നടന്ന രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാർക്കെതിരെ തൻ്റെ ഗൂഗ്ലികളിലൂടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇന്ത്യൻ ടീം പരാജയപ്പെട്ടെങ്കിലും ചക്രവർത്തിയുടെ പ്രകടനം അദ്ദേഹത്തെ വീണ്ടും ശ്രദ്ധയിലേക്കയച്ചു. 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ നിരയിലെ […]