താൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളറായി ബുംറയെ വിശേഷിപ്പിച്ച് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ | Jasprit Bumrah
ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. നിലവിൽ ഐസിസിയുടെ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറെ മാക്‌സ്‌വെൽ താൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളറായി ബുംറയെ വിശേഷിപ്പിച്ചു. 2016 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തൻ്റെ അതുല്യമായ ബൗളിംഗ് ആക്ഷൻ ഉപയോഗിച്ച് എതിർ ബാറ്റ്സ്മാൻമാരെ വട്ടംകറക്കി.എന്നാൽ ഈ ബൗളിംഗ് ആക്ഷൻ കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടമുണ്ടാക്കാൻ താരത്തിന് കഴിയില്ലെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ 2018-ൽ ടെസ്റ്റ് […]