‘സർഫറാസ് ഖാന് ജിം ബോഡി ഇല്ലെങ്കിലും മണിക്കൂറുകളോളം ബാറ്റ് ചെയ്യാൻ കഴിയും’ : മുഹമ്മദ് കൈഫ് | Sarfaraz Khan
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സർഫറാസ് ഖാനെ മുഹമ്മദ് കൈഫ് അഭിനന്ദിച്ചു. 150 റൺസെടുത്ത സർഫറാസ് ഖാൻ കിവീസിൻ്റെ 356 റൺസിൻ്റെ ലീഡ് മറികടക്കാൻ ഇന്ത്യയെ സഹായിച്ചു മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും സർഫ്രാസിന്റെ ഇന്നിംഗ്സ് ഏറെ കയ്യടി നേടി. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്‌സിൽ 402 റൺസ് നേടി, രച്ചിൻ രവീന്ദ്രയുടെ 134 റൺസിന്റെ പിൻബലത്തിൽ 356 റൺസിൻ്റെ ലീഡ് നേടി. മൂന്നാം ദിനത്തിലെ അവസാന പന്തിൽ […]